Pages

കളവുപോയ സൈക്കിളും കഴിഞ്ഞുപോയ കാലഘട്ടവും

 

കളവുപോയ സൈക്കിളും കഴിഞ്ഞുപോയ കാലഘട്ടവും

 

 

പഠനനേട്ടങ്ങൾ

·       നിയോറിയലിസ്റ്റിക് പ്രസ്ഥാനത്തിന്റെ സവിശേഷതകൾ മനസിലാക്കുക.

·       സാംസ്‌കാരിക ഉൽപ്പന്നമെന്ന സിനിമ നിർവ്വഹിക്കുന്ന സാമൂഹിക ധർമത്തേക്കുറിച്ച് ധാരണ നേടുക.

·       ബൈസൈക്കിൽ തീവ്സ് എന്ന സിനിമയെ മുൻനിർത്തി നിയോറിയലിസ്റ്റിക് സിനിമകളുടെ സവിശേഷതകൾ മനസിലാക്കുക.

 

ലഘുകുറിപ്പ്

 

ലോകത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ ബൈസൈക്കിൽ തീവ്സിനു പ്രശസ്ത ചലച്ചിത്ര നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണൻ എഴുതിയ ലേഖനമാണ് കളവുപോയ സൈക്കിളും കഴിഞ്ഞുപോയ കാലഘട്ടവും “. യഥാർഥ്യവുമായി ബന്ധമില്ലാതിരുന്ന ആദ്യകാല സിനിമകളിൽ നിന്നും വ്യത്യസ്തമായി സാമൂഹിക വിമർശനത്തിലൂന്നി യഥാർത്ഥ ജീവിതം പ്രതിഫലിപ്പിക്കാൻ ശ്രമിച്ച നിയോറിയലിസ്റ്റിക് സിനിമകളിൽ പ്രധാനപ്പെട്ടതാണ് ബൈസൈക്കിൾ തീവ്സ്.

 

മനുഷ്യവികാരങ്ങളുടെ സമസ്ത ഭാവങ്ങളുമിണങ്ങിയ ഒരു കലാശില്പമാണ് ബൈസൈക്കിൾ തീവ്സ്. ദാരിദ്ര്യത്തിലുഴലുന്ന നിസ്സഹായനായ ഒരു മനുഷ്യന്റെ പച്ചയായ ജീവിതചിത്രം അതിൽ കാണാൻ സാധിക്കും. പട്ടിണിയിൽ നിന്നും തന്റെ കുടുംബത്തെ കരകയറ്റാനുള്ള പോരാട്ടത്തിൽ അയാൾ സഹിക്കുന്ന അപമാനങ്ങളും യാതനകളും ഓരോ മനുഷ്യനും പല സന്ദർഭങ്ങളിലും അനുഭവിക്കുന്നതാണ്.നഷ്ടപ്പെടുന്ന സൈക്കിൾ ഇവിടെ ഒരു പ്രതീകമാണ്. ഓരോ മനുഷ്യനും നഷ്ടപ്പെട്ടതിനെ തിരഞ്ഞുകൊണ്ടേയിരിക്കുകയാണ്. നമ്മുക്കൊപ്പം നടക്കുന്നവരെ നാം ശ്രദ്ധിക്കുന്നേയില്ല. തന്റെ മകനാണ് തന്റെ യഥാർത്ഥ സമ്പത്ത് എന്നത് മറന്നു പോകുന്ന അന്റോണിയോയെപ്പോലെയാണ് നമ്മളും.

 

ജീവിക്കാനായി ബദ്ധപ്പെടുന്ന നിസ്സഹായനായ മനുഷ്യന്റെ വ്യഥക്കും അലച്ചിലിനും അവസാനമില്ലാത്ത കാലത്തോളം സിനിമയുടെ പ്രസക്തി നഷ്ടപ്പെടുന്നില്ല.

 

 


 

സിനിമയെക്കുറിച്ച് കൂടുതലറിയാൻ

https://en.m.wikipedia.org/wiki/Bicycle_Thieves


Click here for PPT


ഒന്നോർത്തു നോക്കാം 👇


No comments:

Post a Comment

കളവുപോയ സൈക്കിളും കഴിഞ്ഞുപോയ കാലഘട്ടവും

  കളവുപോയ സൈക്കിളും കഴിഞ്ഞുപോയ കാലഘട്ടവും     പഠനനേട്ടങ്ങൾ ·        നിയോറിയലിസ്റ്റിക് പ്രസ്ഥാനത്തിന്റെ സവിശേഷതകൾ മനസിലാക്കക . ·   ...